പരിയാരം ഹൃദ്രോഗവിഭാഗത്തില്‍ എന്‍.എസ്.എസിന്റെ ലൈബ്രറി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ പരിയാരം എന്‍.എസ്.എസിന്റെ ലൈബ്രറി ആരംഭിച്ചു.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കാത്തിരിപ്പിന്റെ വിരസത അകറ്റാനാണ് ലൈബ്രറി ഒരുക്കിയത്.

കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് മികച്ച പുസ്തകങ്ങളുമായി ലൈബ്രറി തുടങ്ങിയത്.

കാര്‍ഡിയോളജി വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.അനില്‍ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസര്‍ സി.ഷീന അധ്യക്ഷത വഹിച്ചു. ടി.പ്രകാശന്‍ പ്രസംഗിച്ചു.