വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് നേരിയ ആശ്വാസം-

ന്യൂഡെല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തി ജലസംഭരണിയില്‍ തള്ളിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയക്ക് ആശ്വാസം.

വിചാരണ നടപടികളില്‍ പരിഭാഷകനെ വെക്കാന്‍ അപ്പീല്‍കോടതി അനുവാദം നല്‍കി. കുറ്റസമ്മതത്തില്‍ ഉള്‍പ്പെടെ പുതിയവാദം കേള്‍ക്കാനും ഇതോടെ സാധിക്കും.

2017 ല്‍ നിയമനടപടികള്‍ ആരംഭിച്ചശേഷമുള്ള ആശ്വാസവാര്‍ത്തയാണിത്.

നിമിഷക്ക് അറബിഭാഷ അറിയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.

ഇതോടെയാണ് കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മതമൊഴിയില്‍ ഉള്‍പ്പെടെ പുതുതായി വാദം കേള്‍ക്കാന്‍ തയ്യാറായത്.

കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വധശിക്ഷ.

ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഒന്നരമണിക്കൂര്‍ നേരം നിമിഷയെ കണ്ട് സംസാരിച്ചിരുന്നു.

നിമിഷക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് ഇതോടെ ബോധ്യപ്പെട്ടത്. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷ.