ചെമ്പേരി ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ 24 കിലോമീറ്റര്‍ ദൂരം കുരിശിന്റെ വഴി നടത്തി.
ചെമ്പേരി: 50 നോമ്പിലെ നാല്‍പ്പതാം വെള്ളി ആചാരണത്തിന്റെ ഭാഗമായി ചെമ്പേരി പള്ളിയില്‍ നിന്ന് അഞ്ചു കുരിശുപള്ളികള്‍ ചുറ്റി 24 കിലോമീറ്റര്‍ നൂറുകണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് കുരിശിന്റെ വഴി നടത്തി.

രാവിലെ 8 മണിക്ക് ചെമ്പേരി പള്ളിയില്‍ നിന്ന് ചെമ്പേരി ഫൊറോന വികാരി ഫാ. ജോര്‍ജ് കാഞ്ഞിരങ്ങാടിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ അസിസ്റ്റന്റ് വികാരിമാരായ ഫാ.അമല്‍, ഫാ.വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍
ചെമ്പേരി ടൗണ്‍ കുരിശു പള്ളി, വളയം കുണ്ട് കുരിശുപള്ളി, വലിയപറമ്പ് കുരിശുപള്ളി, മണ്ണംകുണ്ട് കുരിശുപള്ളി, പുറഞ്ഞാന്‍ കുരിശുപള്ളി. എന്നീ കുരിശുപള്ളികള്‍ ചുറ്റി 24 കിലോമീറ്റര്‍ കാല്‍നടയായി സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ 50 നോമ്പിലെ വലിയ ആഴ്ചയിലെ നാല്‍പ്പതാം വെള്ളിയില്‍ നിയോഗങ്ങള്‍ വച്ച് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു.
വൈകുന്നേരം അഞ്ചരയ്ക്ക് ചെമ്പേരി ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് കാഞ്ഞിരങ്ങാടിന്റെ സമാപന പ്രാര്‍ത്ഥനയോടെ കുരിശിന്റെ വഴി സമാപിച്ചു
ചെമ്പേരി ഫൊറോന പള്ളി കോഡിനേറ്റര്‍ സുനില്‍ നായിപുരയിടത്തില്‍, കൈക്കാരന്‍മാരായ ജോഷി പരിയാരത്തു കുന്നേല്‍, ജോണ്‍സണ്‍ പുലിയുറുമ്പില്‍, ടോമി കിളിയന്‍ കുന്നേല്‍, ജോയ് കൊച്ചു കാലായില്‍, രാജു കൊട്ടാരത്തില്‍, സാജു ജോസഫ് മണ്ഡപത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
