ഫുഡ്സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഫുഡ് നൈറ്റിനെതിരെ നടപടിഎടുക്കാതെ നഗരസഭ.
തളിപ്പറമ്പ്: ഫുഡ്സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നിയര്‍ബി സ്ട്രീറ്റ് ഫുഡ് നൈറ്റിനെതിരെ നടപടിഎടുക്കാതെ നഗരസഭ. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന് നിയമപരമായ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല.

പൊടി പാറുന്ന തുറന്ന സ്ഥലത്ത് ഭക്ഷ്യവസ്തുക്കളുണ്ടാക്കി വില്‍പ്പന നടത്തുന്നത് കൂടാതെ ശുചിമുറി സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.
സാധാരണയില്‍ കവിഞ്ഞ വിലയാണ് ഇവിടെ ഈടാക്കുന്നത്.
ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടെറിയോടും ആരോഗ്യവിഭാഗത്തോടും അന്വേഷിച്ചുവെങ്കിലും വ്യക്തമായ മറുപടി പറയാതെ ഇവര്‍ ഉരുണ്ടുകളിക്കുകയാണ്.
ഉദ്യോഗസ്ഥരെയും വിവിധ തുറകളിലുള്ള ഉന്നതരേയും ക്ഷണിച്ച് ഇഫ്താര്‍സംഗമം നടത്തിയ ഇവര്‍ക്ക് നഗരസഭാ അധികൃതരുടെ ഒത്താശയും ഈ നിയമലംഘനത്തിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പെട്ടിക്കടകളില്‍ പോലും കയറിയിറങ്ങുന്ന ക്ലീന്‍സിറ്റി മാനേജര്‍മാരാരും ഈ നഗ്നമായ നിയമലംഘനം കണ്ടിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല.
ഇത് സംബന്ധിച്ച് ഫുഡ്സേഫ്റ്റി വിഭാഗം ഉള്‍പ്പെടെ ഉന്നതങ്ങളില്‍ ഇതിനകം തന്നെ പരാതികള്‍
ലഭിച്ചിട്ടുണ്ട്.
