കെട്ടിടം വാടകക്ക് നല്‍കാത്തതിന് മധ്യവയസ്‌ക്കനെ ഇഷ്ടികകൊണ്ട് തലക്കടിച്ചു.

തളിപ്പറമ്പ്: മധ്യവയസ്ക്കനെ തടഞ്ഞുനിര്‍ത്തി ഇഷ്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിയില്‍ ഇരുമ്പ്കല്ലുംതട്ടിലെ കുറ്റിയില്‍ വീട്ടില്‍ പി.പി.ലിജുവിന്റെ(34)പേരിലാണ് കേസ്.

ഇരുമ്പുകല്ലുംതട്ടിലെ കോക്കാടന്‍ വീട്ടില്‍ ഗണേശനാണ് മര്‍ദ്ദനമേറ്റത്.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തളിയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഭാവനാ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചായിരുന്നു സംഭവം.

ഗണേശന്റെ ഓട്ടോറിക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് വീട്ടില്‍ നിര്‍ത്തിയിട്ട സ്ഥലത്ത് കത്തിനശിച്ചിരുന്നു.

ഇന്നലെ ഗണേശന്‍ പുതിയ ഓട്ടോറിക്ഷ പുറത്തിറക്കിയിരുന്നു.

ഗണേശന്റെ വര്‍ക്ക്‌ഷോപ്പിലെത്തിയ ലിജു നിന്റെ ആദ്യത്തെ ഓട്ടോറിക്ഷ കത്തിച്ചതുപോലെ ഇതും കത്തിക്കുമെന്ന് ഭീഷണിമുഴക്കിയതായും ഗണേശന്‍ പറഞ്ഞു.

ഗണേശന്റെ കട ലിജുവിന് വാടകക്ക് കൊടുക്കാത്തതില്‍ വിരോധം കാരണമാണ് ആക്രമിച്ചതെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.