പൂവാലന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം കോണ്‍വെന്റ് അക്രമം വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുദ്ദേശിച്ചല്ലെന്ന് പോലീസ്.
തളിപ്പറമ്പ്: എഫ്.സി.സി കോണ്‍വെന്റിന് നേരെയുള്ള ആക്രമം, അന്വേഷണം പൂവാലന്‍മാരെ കേന്ദ്രീകരിച്ചെന്ന് സൂചന.

കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലില്‍ ആകെ 28 താമസക്കാരാണുള്ളതെന്നും ഇവരില്‍ 24 പേര്‍ വിദ്യാര്‍ത്ഥിനികളാണെന്നും പോലീസ് പറഞ്ഞു.
ഇവരുടെ ഫോണുകളിലെ കോള്‍ലിസ്റ്റുകള്‍ പോലീസ് പരിശോധിക്കും.
സൈബര്‍സെല്‍ മുഖേന ഫോണുകളുടെ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ചിലസൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികള്‍ വൈകാതെ പിടിയിലാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അക്രമം വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമല്ലെന്നാണ് പോലീസിന്റെ നിഗമനം.
