തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

അങ്ങാടിക്കടവ്: വീട്ടുവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാടന്‍തോക്കും ഹെഡ്‌ലൈറ്റും കണ്ടെത്തി.

അയ്യന്‍കുന്ന് തുടിമരത്തെ ഐനിവളപ്പില്‍ രമേശന്റെ വീട്ടുവളപ്പിലാണ് ഇന്നലെ ഉച്ചയോടെ തോക്ക് കണ്ടത്.

കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു.

ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും ആര്‍മറി വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

തോക്ക് നായാട്ടുകാര്‍ ഉപേക്ഷിച്ചതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.