63 വര്‍ഷത്തെ വിഷുക്കാല സിനിമകളെ അറിയാം–

1961 ലെ ഉമ്മിണിതങ്ക മുതല്‍ 2023 ലെ മദനോല്‍സവം വരെ 59 സിനിമകളാണ് ഏപ്രില്‍-14 ന് റിലീസ് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മലയാളവും കടന്ന് ക്ലാസിക്കുകളായി മാറിയ സിനിമകളാണ്. പാട്ടുകളും നിത്യഹരിതങ്ങളായി നിലനില്‍ക്കുന്നു.
1961 ലാണ് 63 വര്‍ഷം മുമ്പ് ഉമ്മിണിതങ്ക റിലീസ് ചെയ്തത് ജി.വിശ്വനാഥാണ് സംവിധായകന്‍. ജഗതി എന്‍.കെ.ആചാരിയുടേതാണ് രചന-ദക്ഷിണാമൂര്‍ത്തിയാണ് സംഗീത സംവിധായകന്‍.
1962 ല്‍ ജയ്മാരുതിയാണ് കെ.പി.എ.സിയുടെ പ്രശസ്തനാടകം പുതിയ ആകാശം പുതിയഭൂമി ചലചച്ിത്രമാക്കിയത്. തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. എം.എസ്.മണിയാണ് സംവിധായകന്‍. എം.ബി.ശ്രീനിവാസനാണ് സംഗീതം. (62 വര്‍ഷം)
1963 ലാണ് പൊന്‍കുന്നംവര്‍ക്കി തിരക്കഥയെഴുതിയ പുരാണചിത്രം സത്യഭാമ റിലീസായത്. എം.എസ്.മണി തന്നെയാണ് സംവിധാനം. ജയ്മാരുതിയടെ ബാനറില്‍ ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തി.
വൈക്കം മുഹമ്മദ്ബഷീറിന്റെ പ്രശസ്ത നോവല്‍ ബാല്യകാലസഖി 1967 ലാണ് റിലീസ് ചെയതത്. ശശികുമാര്‍ സംവിധാനം ചെയ്ത സിനിമ എച്ച്.എച്ച്.ഇബ്രാഹിം കലാലയ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. തിരക്കഥയും സംഭാഷണവും ബഷീറിന്റെ തന്നെയാണ്.(57 വര്‍ഷം).
പി.വേണു എന്ന വേണുഗോപാലമേനോനെ ഉദ്യോഗസ്ഥ വേണുവാക്കി മാറ്റിയ സിനിമ ഉദ്യോഗസ്ഥ 1967 റിലീസാണ്. നോവലിസ്റ്റ് കെ.ജി.സേതുനാഥിന്റെതാണ് തിരക്കഥയും സംഭാഷണവും. ഗീതാഞ്ജലിയുടെ ബാനറില്‍ പി.എസ്.ദാസും പി.കെ.ദേവദാസുംചേര്‍ന്് നിര്‍മ്മിച്ച സിനിമക്ക് സംഗീതം പകര്‍ന്നത് എം.എസ്.ബാബുരാജ്.(57 വര്‍ഷം).
1967 ല്‍ നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെ രചനയില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച സിനിമയാണ് ലേഡി ഡോക്ടര്‍. സംവിധാനം ചെയ്തത് കെ.സുകുമാരന്‍നായര്‍. ദക്ഷിണാമൂര്‍ത്തിയാണ് സംഗീതം.(57 വര്‍ഷം)
1971 ലാണ് പി.വേണുവിന്റെ സി.ഐ.ഡി സീരീസിലെ രണ്ടാമത്തെ സിനിമ സി.ഐ.ഡി നസീര്‍ റിലീസ് ചെയ്തത്. പി.കെ.ആന്റണിയും വേണുവും ചേര്‍ന്നാണ് രചന. എം.കെ.അര്‍ജുനന്റെ സംഗീതം.(53 വര്‍ഷം).
തളിപ്പറമ്പ് സ്വദേശി മാധവിന്റെ(പി.മാധവന്‍)രചനയില്‍ ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയാണ് കരിനിഴല്‍. ദേവരാജനാണ് സംഗീതം. കോവൈ രാമസ്വാമിയാണ് നിര്‍മ്മാതാവ്(53 വര്‍ഷം).
പ്രേംനസീറിന്റെ സഹോദരന്‍ പ്രേംനവാസ് നായകനായി അഭിനയിച്ച സിനിമ മാന്‍പേടയുടെ സംവിധായകന്‍ പി.എം.എ.അസീസാണ്. ശ്രീകുമാരന്‍തമ്പിയുടെ രചനയില്‍ സിനിമ നിര്‍മ്മിച്ചത് നടന്‍ ബഹദൂര്‍.
(53 വര്‍ഷം).
ഉദയായുടെ വടക്കന്‍പാട്ട് സിനിമകളില്‍ മുന്നണിയില്‍ നില്‍ക്കുന്ന സിനിമയാണ് ആരോമലുണ്ണി. നിര്‍മ്മാണവും സംവിധാനവും എം.കുഞ്ചാക്കോ. രചന-ശാരംഗപാണി. സംഗീതം ദേവരാജന്‍(52 വര്‍ഷം).
സി.ഐ.ഡി സീരീസില്‍ പി.വേണു സംവിദാനം ചെയ്ത മൂന്നാമത് സിനിമ ടാക്‌സികാര്‍. ശ്രീകുമാരന്‍തമ്പിയും വേണുവും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. സംഗീതം ആര്‍.കെ.ശേഖര്‍(52 വര്‍ഷം).
എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ചെന്നായ വളര്‍ത്തിയ കുട്ടി. ശാരംപാണിയുടെ രചന-സംഗീതം എം.കെ.അര്‍ജുനന്‍(48 വര്‍ഷം).
മലയാള സിനിമാ ഗാനശാഖയില്‍ നാഴികകല്ലുകളായി മാറിയ ഗാനങ്ങളാണ് വിഷുക്കണി എന്ന സിനിമയുടെ പ്രത്യേകത. 7 ഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകള്‍. ആര്‍.എം.എസ് മൂവീസിന്റെ ബാനറില്‍ ആര്‍.എം.സുന്ദരം നിര്‍മ്മിച്ച സിനിമ. സംഗീതം സലില്‍ ചൗധരി(47 വര്‍ഷം).
എ.രഘുനാഥ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത അഞ്ജലിയുടെ രചന-ആലപ്പി ഷെരീഫ്. സംഗീതം-ദേവരാജന്‍.(47 വര്‍ഷം).
മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് എ.വിന്‍സെന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം സി.എല്‍.ജോസിന്റെ നാടകത്തിന്റെ സിനിമാ രൂപമാണ്. തരക്കഥയും സംഭാഷണവും തോപ്പില്‍ഭാസി. സംഗീതം ദേവരാജന്‍.(47 വര്‍ഷം)
പ്രിയദര്‍ശിനിയുടെ ബാനറില്‍ കെ.സി.ജോയി നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമ സ്‌നേഹത്തിന്റെ മുഖങ്ങള്‍. രചന-എസ്.എല്‍.പുരം. സംഗീതം എം.എസ്.വിശ്വനാഥന്‍.(46 വര്‍ഷം)
മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ സിനിമയാണ് ഈനാട്. ടി.ദാമോദരന്‍ രചന നിര്‍വ്വഹിച്ച സിനിമ സംവിധാനം ചെയ്തത് ഐ.വി.ശശി. സംഗീതം ശ്യാം.(42 വര്‍ഷം)
തമിഴില്‍ നിന്നുള്ള റീമേക്ക് സിനിമയാണ് എവര്‍ഷൈനിന്റെ ബാനറില്‍ തിരുപ്പതി ചെട്ടിയാര്‍ നിര്‍മ്മിച്ച അങ്കം. പാപ്പനംകോട് ലക്ഷ്ണന്റെ രചന. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം ശങ്കര്‍ഗണേഷ്.(41 വര്‍ഷം).
എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ഗൃഹലക്ഷ്മിക്ക് വേണ്ടി പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച സിനിമയാണ് ഒരു വടക്കന്‍വീരഗാഥ. സംഗീതം-രവി ബോംബേ(35 വര്‍ഷം).
സാജന്‍ നിര്‍മ്മിച്ച് പൂര്‍ത്തിയാക്കുകയും ഡബ്ബിംഗ് നടക്കാതെ പോവുകയും ചെയ്ത കടത്തനാടന്‍ അമ്പാടി പിന്നീട് നവോദയ പൂര്‍ത്തീകരിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ശാരംഗപാണി. സംഗീതം കെ.രാഘവന്‍. പ്രേംനസീറിന്റെ അവസാനത്തെ സിനിമയാണ് കടത്തനാടന്‍ അമ്പാടി.(34 വര്‍ഷം).
മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച വേഷമായ മംഗലശേരി നീലകണ്ഠനെ അവതരിപ്പിച്ച ദേവാസുരം 1993 ലാണ് റിലീസ് ചെയ്തത്. അനുഗ്രഹ സിനി ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചത് വി.ബി.കെ.മേനോന്‍. രഞ്ജിത്തിന്റെ രചന-സംവിധാനം ഐ.വി.ശശി. സംഗീതം എം.ജി.രാധാകൃഷ്ണന്‍.(31 വര്‍ഷം).
ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ സുരേഷ്‌ഗോപിയുടെ മികച്ച നായകവേഷങ്ങളില്‍ ഒന്നാണ്. 1994 ലാണ് റിലീസ്. രഞ്ജി പണിക്കരുടെ രചന-സംഗീതം രാജാമണി.

വിഷുദിവസം റിലീസ് ചെയ്ത മറ്റ് സിനിമകള്‍-

കണികാണുംനേരം, അബ്കാരി, കുടുംബപുരാണം, ഓര്‍ക്കാപ്പുറത്ത്, ഓര്‍മ്മയിലെന്നും, വര്‍ണം, ഭീഷ്മാചാര്യ, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്. കാണാക്കിനാവ്, ബ്യൂട്ടിഫുള്‍, ദൈവത്തിന്റെ മകന്‍, അയ്യപ്പന്റമ്മ നെയ്യപ്പംചുട്ടു, കാക്കക്കുയില്‍, ചതിക്കാത്ത ചന്തു, അതിശയന്‍, പന്തയക്കോഴി, മൗസ് ആന്റ് ക്യാറ്റ്, പാപ്പീ അപ്പച്ചാ, ചൈനാടൗണ്‍, ഡബിള്‍സ്, കമ്മാരസംഭവം, മോഹന്‍ലാല്‍, പഞ്ചവര്‍ണത്തത്ത, ഖൊ ഖോ, അല്‍ഭുതം, മൈസെല്‍ഫ് ക്ലമന്റ്, മെയ്ഡ് ഇന്‍ കാരവാന്‍, അടി, ഉസ്‌ക്കൂള്‍, താരം തീര്‍ത്ത കൂടാരം, ഉപ്പുമാവ്, ശാകുന്തളം, മദനോല്‍സവം.