മാടായിപ്പള്ളിയില്‍ ഭണ്ഡാരം കവര്‍ച്ച. നാല് ഭണ്ഡാരങ്ങള്‍ പൊളിച്ചു-ഒന്നില്‍നിന്ന് പണം കവര്‍ന്നു.

പഴയങ്ങാടി: പ്രസിദ്ധമായ മാടായിപ്പള്ളിയില്‍ ഭണ്ഡാരമോഷണം, 3000 രൂപയോളം നഷ്ടപ്പെട്ടതായി സൂചന.

ഇന്ന് രാവിലെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയവരാണ് അകത്തെ ഭണ്ഡാരം പൊളിച്ചതായി കണ്ടത്.

പള്ളി പരിസരത്തുള്ള മറ്റഅ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ കൂടി പൊളിച്ചിട്ടുണ്ടെങ്കിലും പണം കൊണ്ടുപോയിട്ടില്ല.

പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.