നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌ക്കൂട്ടര്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തതായി പരാതി.

കണ്ണൂര്‍: നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌ക്കൂട്ടര്‍ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്തതായി പരാതി.

പടന്നപ്പാലം പി.ടി.പി അപ്പാര്‍ട്മെന്റിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട അഴീക്കോട് ബോട്ട്പാലം പുതിയാണ്ടി വീട്ടില്‍ പി.സാംജിത്തിന്റെ കെ.എല്‍-13എ.ഡബ്ല്യു-5059 നമ്പര്‍   ഏഥന്‍ കമ്പനിയുടെ 1,80,000 രൂപ വിലയുള്ള സ്‌ക്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.

18 ന് രാവിലെ 11.40 ന് ചെക്ക് ഷര്‍ട്ടും നീല പാന്റ്‌സും ധരിച്ചയാളാണ് സ്‌ക്കൂട്ടര്‍ മോഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.