രജനീകാന്തും കമലഹാസനും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമ-
കമലഹാസനും രജനീകാന്തും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമയാണ് സുപ്രിയക്ക് വേണ്ടി ഹരിപോത്തന്‍ നിര്‍മ്മിച്ച അലാവുദ്ദീനും അല്‍ഭുതവിളക്കും.

ആലപ്പി ഷെരീഫ് തിരക്കഥ എഴുതിയ സിനിമയുടെ ക്യാമറ രാമചന്ദ്രബാബു, ബാബുഭായ് മിസ്ത്രി, രവികാന്ത് നചെയ് എന്നിവരായിരുന്നു.
കെ.നാരായണനാണ് എഡിറ്റര്‍. കലാസംവിധാനം എസ്.കൊന്നനാട്ട്, കെ.ഇ.കൃഷ്ണന്‍, കൃഷ്ണന്‍കുട്ടി, ജയ്‌മോഹന്‍. പരസ്യം-എസ്.എ.നായര്‍.
ഐ.വി.ശശി സംവിധാനം ചെയ്ത ഈ സിനിമ 1979 ഏപ്രില്‍ 20 നാണ് 45 വര്‍ഷം മുമ്പ് ഇതേദിവസം റിലീസ് ചെയ്തത്.
ജെമിനി ഗണേശന്‍, ജോസ് പ്രകാശ്, തിക്കുറിശി, രവികുമാര്‍, ശങ്കരാടി, ശ്രീപ്രിയ, ഹെലന്‍, മീന, ടി.ആര്‍.ഓമന, ടി.പി.മാധവന്‍, എസ്.എ.അശോകന്‍, ലളിതശ്രീ, സുകുമാരി, ശ്രീലത, കൊച്ചിന്‍ ഹനീഫ, ബിന്ദു ടി, ജയശ്രീ ടി. എന്നിവരാണ് പ്രധാന താരങ്ങള്‍.
യൂസഫലിയും ദേവരാജനുമാണ് ഗാനങ്ങളൊരുക്കിയത്.
ശൃംഗാരപൊന്‍കിണ്ണം-വാണിജയറാം,
മധുരാംഗികളേ-പി.സുശീല.
പുഷ്പമേ ചുവന്ന കവിളില്‍-വാണിജയറാം.
മാരന്‍കൊരുത്തമാല-യേശുദാസ്.
ഈ അലീവുദ്ദീനിന്‍-യേശുദാസ്.
ചന്ദനം കടഞ്ഞെടുത്ത-മാധുരി.
