കുറുമാത്തൂരില്‍ ശീട്ടുകളിസംഘം അറസ്റ്റിലായി-

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍.

ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട ചപ്പാരപ്പടവിലെ നസീര്‍(47), കൊയ്യം മണക്കാട്ടെ പ്രജിത്ത്(33),

കൊയ്യത്തെ ഗിരീഷ് (35) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4000 രൂപയും പിടിച്ചെടുത്തു.