നിക്ഷേപ തട്ടിപ്പിന് രാഹുല്‍ ചക്രപാണി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു
കുടിയന്‍മല: നിക്ഷേപ തട്ടിപ്പിന് രാഹുല്‍ ചക്രപാണി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു.
സിന്ധു ചക്രപാണി, മുര്‍ഷിത, ഉഷസ് പി.വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ആലക്കോട് നരിയന്‍പാറയിലെ പരിയാതോട്ടം വീട്ടില്‍ പി.ജെ.തോമസിന്റെ പരാതിയാണ് കേസ്.
നടുവിലില്‍ പ്രവര്‍ത്തിച്ചിരുന്ന റോയല്‍ ട്രാവന്‍കൂര്‍ എന്ന സ്ഥാപനത്തില്‍ 2023 ജനുവരി 2 മുതല്‍ ജൂലൈ വരെയുള്ള കാലത്ത് 5
തവണകളായി ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ വിശ്വസിച്ച് 1,78,275 രൂപ നിക്ഷേപിച്ചെങ്കിലും മുതലോ പലിശയോ കിട്ടിയില്ലെന്ന പരാതിയിലാണ് കേസ്.