50,000 രൂപയില്‍ നിന്ന് 25,000 രൂപയും 27 പവനില്‍ നിന്ന് 10 പവനും മോഷ്ടിച്ച കള്ളനെതിരെ കേസ്.

ചന്തേര: വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും കവര്‍ച്ച നടത്തിയതായി പരാതി.

ചെറുവത്തൂര്‍ തുരുത്തി കാവുംചിറ നെല്ലിക്കല്‍ വീട്ടില്‍ സി.വി.ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ജൂണ്‍ 16 മുതല്‍ 24 വരെയുള്ള ഏതോ ദിവസം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 50,000 രൂപയില്‍ നിന്ന് 25,000 രൂപയും അടുത്ത മുറിയിലെ

മേശവലിപ്പില്‍ സൂക്ഷിച്ച 27 പവന്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്ന് 10 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച നടത്തിയതായാണ് പരാതി.

ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.