ഇവന്‍ മനുഷ്യനോ-കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.

ചെറുപുഴ: കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.

ഇന്നലെ പുലര്‍ച്ചെ 5.45 ന് വയക്കര ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെയാണ് വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ തലയിടുപ്പിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിച്ചത്.

ഈ സമയം സതീഷും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നാരായണി മരിച്ചുവെന്ന് കരുതി സതീഷ് തന്നെയാണ് അയല്‍ക്കാരെയും ബന്ധുക്കളെയും അമ്മയ്ക്ക് സുഖമില്ലെന്ന് വിവരമറിയിച്ചത്.

ആളുകള്‍ ഓടിയെത്തി ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളെണ്ടിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലുമെത്തിക്കുന്നത്.

ഇതിനിടയിലാണ് നാരായണി മകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് പറയുന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേശിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സതീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

കാന്‍സര്‍ രോഗിയായ അമ്മ കാരണം തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നും അതിനാല്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും സതീഷ് പോലീസിനോട് പറഞ്ഞു.