ഓവുചാലിലെ മരത്തിന്റെ കുറ്റി വീണ്ടും വളര്‍ന്നുതുടങ്ങി-മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.
തളിപ്പറമ്പ്: ഓവുചാലിലെ മരം വീണ്ടും വളരുന്നു, മുറിച്ചുമാറ്റാന്‍ തയ്യാറാവാതെ അധികൃതര്‍.

സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഓവുചാലിനകത്താണ് പൂമരം വളരുന്നത്.
18 വര്‍ഷം മുമ്പ് ഓവുചാല്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മരം ഉണ്ടായിരുന്നു.
അന്ന് വളരെ ചെറിയതായിരുന്ന ഈ മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും പൊതുമരാമത്ത് അധികൃതര്‍ അതിന് തയ്യാറായില്ല.
മരം വളര്‍ന്നതോടെ ചില്ലകളും തടിയും ആറ് മാസം മുമ്പ് അധികൃതര്‍ മുറിച്ചു നീക്കിയെങ്കിലും മരത്തിന്റെ അടിഭാഗം നിലനിര്‍ത്തുകയായിരുന്നു.
മരത്തിന്റെ വളര്‍ച്ച കൂടിയതോടെ ഓവുചാലില്‍ മാലിന്യങ്ങള്‍ കുടുങ്ങി വെള്ളമൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥ വര്‍ഷങ്ങളായി തുടര്‍ന്നുവരികയാണ്.
നഗരസഭാ ശുചീകരണ ജോലിക്കാരാണ് ഈ മാലിന്യങ്ങള്‍ നീക്കുന്നത്. അടിഭാഗത്തെ മരക്കുറ്റി കൂടി മുറിച്ചുമാറ്റി വെള്ളം ഒഴുകാനുള്ള തടസം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാല്‍ മരക്കുറ്റി മുറിച്ചുനീക്കണമെങ്കില്‍ ഓവുചാല്‍ പൊളിക്കേണ്ടി വരുമെന്നും അതിന് പ്രത്യേക അനുമതി വേണ്ടിവരുമെന്നും പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.
