പാലം ഉറപ്പായി-13.40 കോടിയുടെ ഭരണാനുമതി-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലത്തിന് 13.40 കോടി രൂപയുടെ ഭരണാനുമതിയായി.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര-ബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

175 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും ആണ് പുതിയ പാലം നിര്‍മ്മിക്കുക.

200 മീറ്റര്‍ അപ്രോച്ച് റോഡ് കൂടി ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണം. തദ്ദേശ സ്വയംഭരണ,

ഗ്രാമവികസന-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നേരത്തെ

അവലോകന യോഗം ചേര്‍ന്ന് പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിന്റെ ഭാഗമായാണ് ഇത്രയും വേഗത്തില്‍ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്.