സംശയംമൂലം പീഡനം-ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.
തളിപ്പറമ്പ്: സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ(42) പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെ(32)പരാതിയില്‍ കേസെടുത്തത്.
2011 ജൂണ്‍-19 ന് വിവാഹിതരായ ഇരുവരും മഴൂരിലെ ഭര്‍തൃവീട്ടിലും മാവിച്ചേരിയില്‍ സ്വന്തമായി എടുത്ത വീട്ടിലും താമസിച്ചുവരവെ സംശയം മൂലവും മറ്റ് കാരണങ്ങള്‍ പറഞ്ഞും ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കി എന്നാണ് പരാതി.