ലക്ഷങ്ങള്‍ മുടക്കിയ മിനി കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ശക്തം.
ധര്‍മ്മശാല: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാതെ വെളിയിടത്തില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനുള്ള ആന്തൂര്‍ നഗരസഭയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് എ.എന്‍.ആന്തൂരാന്‍.
വെളിയിട മലമൂത്രവിസര്‍ജ്ജന മുക്ത നഗരസഭയായി പ്രഖ്യാപിക്കപ്പെട്ട ആന്തൂര്‍ നഗരസഭയിലെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിനോട് ചേര്‍ന്ന് തളിപ്പറമ്പ് ബ്ലോക്ക്
പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗശൂന്യമായി അടച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും കെട്ടിടത്തിന് ചുറ്റും കാടുമൂടി കിടക്കുന്നത് മദ്യപന്മാര്ക്ക് പകലും ഒരു അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണെന്നും ആന്തൂരാന്‍ കുറ്റപ്പെടുത്തി.
ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് പരിപാലിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാണ്.
നഗരസഭ അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ ആന്തൂരാന്‍ അറിയിച്ചു.