സ്‌നേഹകവാടം തുറന്നു, എളമ്പേരംപാറയില്‍

എളമ്പേരംപാറ: എളമ്പേരംപാറ മസാലിഹുല്‍ മുസ്ലിമീന്‍ സംഘം കമ്മിറ്റിയും കൂവേരി വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം കമ്മിറ്റിയും സംയുക്തമായി എളമ്പേരംപാറ സുല്‍ഫെക്‌സ് റോഡില്‍ സ്ഥാപിച്ച സ്‌നേഹ കവാടത്തിന്റെ ഉദ്ഘാടനം ഇന്ന് ബുധനാഴ്ച രാവിലെ 10.30 ന് നടന്നു.

പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി റവ.ഡോ.ജയ്‌സണ്‍ അമ്പാഡന്‍ സി.എം, എളമ്പേരംപാറ ഈമാന്‍ ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് യാസിര്‍ ദാരിമി ആലക്കാട്, വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്ര പൂജാരി ശ്രീധരന്‍ അന്തിത്തിരിയന്‍ എന്നിവരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

വി.സി.മുസമ്മില്‍ എളമ്പേരംപാറ അധ്യക്ഷത വഹിച്ചു.

വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി കരുണാകരന്‍, മസാലുഹുല്‍ മുസ്ലിമീന്‍ സംഘം പ്രസിഡന്റ് ഹംസ ഹാജി, സെക്രട്ടറി അബു ഹാജി എന്നിവര്‍ പങ്കെടുത്തു.

പുതിയ ഭഗവതി ക്ഷേത്രം സെക്രട്ടറി സുരേഷ്‌കുമാര്‍ സ്വാഗതവും കെ.വി.ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.