സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ആലക്കോട് വായാട്ടുപറമ്പ് കവലയിലെ ബിജു-മിനി ദമ്പതികളുടെ മകന്‍ തരക്കാട്ട് വീട്ടില്‍ വിഷ്ണു(24)നെയാണ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.
സിറ്റിലൈന്‍ ഉള്‍പ്പെടെ വിവിധ ബസുകളില്‍ കണ്ടക്ടറായി ജോലി നോക്കിവരുന്ന വിഷ്ണു കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയാണ്.
അമ്മുവാണ് ഭാര്യ.
സഹോദരങ്ങള്‍: വിജിനി, വിദ്യ.
തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിേലക്ക് മാറ്റി.