4,400 രൂപയുടെ മദ്യം പോലീസ് പിടികൂടി-നടുവില്‍ സ്വദേശിക്കെതിരെ കേസ്.
ആലക്കോട്: അമിതമായ അളവില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 4400 രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പോലീസ്പിടികൂടി, നടുവില്‍ സ്വദേശിയായ യുവാവിന്റെ പേരില്‍ കേസെടുത്തു.
നടുവില്‍ കൊക്കായിയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ പി.ജി.മാധവന്റെ മകന് പി.എം.ഷിജോയുടെ(38)പേരിലാണ് കേസ്.
2000 രൂപ വിലമതിക്കുന്ന 500 മില്ലി ലിറ്ററിന്റെ 5 കുപ്പി മലബാര്‍ ഹൗസ് പ്രീമിയം വി.എസ്.ഒ.പി ബ്രാണ്ടി, 2400 രൂപയുടെ 5 കുപ്പി ഡി.ജി.എല്‍സ് റോയല്‍ ആര്‍മി ഗ്രെയിപ്പ് ബ്ലണ്ടഡ് ബ്രാണ്ടി എന്നിവയാണ് പിടികൂടിയത്.
ഇന്നലെ ആലക്കോട് ബസ്റ്റാന്റിലെ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെച്ചാണ് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ മദ്യം പിടികൂടിയത്.