കെ.പി.ആദംകുട്ടി-വിയോജിക്കുന്നവരുടെ അവകാശങ്ങള്‍ മാനിച്ച വ്യക്തിത്വം-കെ.സുനില്‍കുമാര്‍-

തളിപ്പറമ്പ്: വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെയും അവകാശങ്ങള്‍ അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പരേതനായ കെ.പി.ആദംകുട്ടിയെന്ന് മക്തബ് പത്രാധിപര്‍ കെ.സുനില്‍കുമാര്‍.

തളിപ്പറമ്പ് കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹോട്ടല്‍ ഹൊറൈസണില്‍ സംഘടിപ്പിച്ച കെ.പി.ആദംകുട്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.വി.മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡോ.പി.സി.പി.ഉസ്മാന്‍, സി.കെ.മുനവ്വിര്‍, കരിമ്പം.കെ.പി.രാജീവന്‍, കെ.എസ്.റിയാസ്, സാഹിദ തോട്ടിക്കല്‍, ടി.മുഹമ്മദ്, എം.ജലാല്‍ഖാന്‍, മുസദ്ദിഖ്, ശമ്മാസ് ആദം എന്നിവര്‍ പ്രസംഗിച്ചു.