പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും-
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും.

തന്ത്രിവര്യന്‍ കാമ്പ്രത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 5.30 മണിക്ക് നെയ്യഭിഷേകം, 6 മണിക്ക് ഗണപതി ഹോമം, ഉഷ:പൂജ, നവകംപഞ്ചഗവ്യ അഭിഷേകം, ഉത്സവബലി, ശനീശ്വരപൂജ , ഉച്ചപൂജ, വനശാസ്താവിന് പൂജയും നെയ്പായസനിവേദ്യം എന്നിവ നടക്കും.
വൈകുന്നേരം മൂന്നു മണിക്ക് തായമ്പക, 4 മണി തിടമ്പുനൃത്തം, 7 മണിക്ക് സര്‍പ്പബലിയും വെള്ളനിവേദ്യവും സമര്‍പ്പിക്കും. ദീപാരാധന, നിറമാല, അത്താഴപൂജ എന്നിവക്ക് ശേഷം തിരുനട അടക്കും.
കോവിഡ് മഹാമാരി ലോകത്തിന് നല്‍കിയ കഷ്ടനഷ്ടങ്ങള്‍ സാമ്പത്തികമായി ഈ ക്ഷേത്രത്തേയും ബാധിച്ചിരിക്കുന്നു.
ഉത്സവാദികള്‍ നടത്താന്‍ ഭാഗികമായും, പൂര്‍ണ്ണമായും ഭക്തജനങ്ങള്‍ക്ക് അവസരം തരേണ്ട ഒരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
അതിനാല്‍ തന്നെ ആത്മസമര്‍പ്പണമായി ക്ഷേത്ര കൗണ്ടറില്‍ സംഭാവന നല്‍കി രശീതി കൈപറ്റാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അഭ്യര്‍ത്ഥിച്ചു.
ബോര്‍ഡിന്റേയും എക്‌സിക്യൂട്ടീവ് ഓഫീസറുടേയും നേതൃത്വത്തില്‍ ഉല്‍സവ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
