കോഴിപ്പോര്-മൂന്നുപേര്‍ക്കെതിരെ കേസ്
ബദിയടുക്ക: കോഴിപ്പോരിലേര്‍പ്പെട്ട മൂന്നുപേര്‍ പോലീസ് പിടിയില്‍.

കുബ്ബന്നൂര്‍ ഹെരോര്‍ മീപ്പുഗിരിയിലെ ബട്ടയോട്ട് വീട്ടില്‍ ജോയല്‍ മച്ചാഡോ(40), കാട്ടുകുക്കെ ചീമുള്‍ വീട്ടില്‍ റിതേഷ് കിരണ്‍(34), ഷേണിയിലെ ഷേണി ഹൗസില്‍ കെ.എസ്.ശിവപ്രസാദ്(30)എന്നിവരെയാണ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ കെ.സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എണ്‍മകജെ കങ്കില അംഗനവാടിക്ക് സമീപം ഇന്നലെ വൈകുന്നേരം 5.40 നാണ് കോഴിപ്പോര് നടത്തവെ ഇവര്‍ പിടിയിലായത്.
മൂന്ന് കോഴികളേയും 700 രൂപയും പിടിച്ചെടുത്തു.
