പോലീസ് റെയിഡ്— കടന്നപ്പള്ളിയില്‍ നാടന്‍ തോക്ക് പിടികൂടി
പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു.

ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്.
വീട്ടുടമ സന്തോഷ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.
നാട്ടുകാരുടെ സാന്നിധ്യത്തില്‍ വീട് തുറന്ന് പോലീസ് അകത്തുകയറി പരിശോധിച്ചാണ് തോക്ക് കണ്ടെടുത്തത്.
നായാട്ടിന് ഉപയോഗിക്കുന്നതാണ് ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാട്ടുപന്നികളെ വെടിവെക്കാനായി കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തില്‍ പലരും ലൈസന്‍സില്ലാത്ത തോക്കുകള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട് റെയിഡ് ചെയ്തത്.
എസ്.ഐക്ക് പുറമെ ഗ്രേഡ് എസ്.ഐ ഷാജിമോന്‍, ഗ്രേഡ് എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ മഹിത, പോലീ്‌സ ഡ്രൈവര്‍ സി.പി.ഒ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
