ലോക എം എസ് എം ഇ ദിനാഘോഷം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വ്യവസായ കേന്ദ്രം കണ്ണൂരിന്റെയും തളിപ്പറമ്പ സര്‍ സെയ്ദ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ ലോക എം എസ് എം ഇ ദിനാ ഘോഷം സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇസ്മായില്‍ ഓലയിക്കര നിര്‍വഹിച്ചു.

താലൂക്ക് വ്യവസായ ഓഫീസര്‍ സതീശന്‍ കോടഞ്ചേരി അധ്യക്ഷത വഹിച്ചു.

മികച്ച സംരംഭകരുമായുള്ള മുഖാമുഖത്തില്‍ നാറ്റ ന്യൂട്രിക്കോ കോക്കാനട്ട് ഫുഡ്‌സ് ചെയര്‍മാന്‍ എം അബ്ദുള്ള വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

കോമേഴ്സ് വിഭാഗം തലവന്‍ സി മുഹമ്മദ് സാലിഹ്, ,ഡോ. എസ് എം ഷാനവാസ്, ഡോ റംസീന അസീസ്, വ്യവസായ വികസന ഓഫീസര്‍മാരായ എം സുനില്‍, ടി വി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.