അക്രമം-പോലീസ് ജീപ്പിന് തീവെച്ചു-നിരവധിപേര്‍ക്ക് പരിക്ക്-
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ അക്രമ സംഭവം.

രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു.
ഇവര്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.
പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ചെന്ന പോലീസുകാരെ തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പോലീസുകാര്‍ക്ക് കാര്യമായി പരിക്കേറ്റു.
വാഹനങ്ങള്‍ക്കു നേരെ കല്ലേറും ഉണ്ടായി. രണ്ട് വാഹനങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി.
ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു.
മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി.
സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു.
പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.
