പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തില്‍ മൂന്നാമത് തായമ്പക മഹോത്സവം ഈ മാസം 26 മുതല്‍ അടുത്ത മാസം മൂന്നു വരെ
പയ്യന്നൂര്‍: പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തില്‍ മൂന്നാമത് തായമ്പക മഹോത്സവം ഈ മാസം 26 മുതല്‍ അടുത്ത മാസം മൂന്നു വരെ പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മഹോത്സവം 26-ന് വൈകുന്നേരം 6.30ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഡോ.എന്‍.പി.വിജയകൃഷ്ണന്‍, പി.വി.കുഞ്ഞപ്പന്‍, വി.ടി.ഹരിദാസന്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ചെര്‍പ്പുളശ്ശേരി രാജേഷ് എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും.
തുടര്‍ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുല്‍ എന്നിവരുടെ ഇരട്ട മിഴാവിന്മേല്‍ തായമ്പക. മൂന്നാം ദിവസം മാര്‍ഗ്ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക, നാലാം ദിവസം ജയന്‍ തിരുവില്വാമലയുടെ വില്ലിലും ഇടയ്ക്കയിലും തായമ്പക,അഞ്ചാം ദിവസം പനാവൂര്‍ ശ്രീഹരിയുടെ തായമ്പക,
ആറാം ദിവസം പോരൂര്‍ ഉണ്ണികൃഷ്ണന്‍, അത്തലൂര്‍ ശിവന്‍ എന്നിവരുടെ ഇരട്ട തായമ്പക, ഏഴാം ദിവസം തൃത്താല ശങ്കരകൃഷ്ണന്‍,തൃത്താല ശ്രീനി എന്നിവരുടെ ഇരട്ട തായമ്പക, എട്ടാം ദിവസം കലാമണ്ഡലം ദേവരാജന്‍, കല്ലൂര്‍ ജയന്‍ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. സമാപന ദിവസം ചെറുതാഴം ചന്ദ്രന്‍, ഉദയന്‍ നമ്പൂതിരി, ശുകപുരം രഞ്ജിത് എന്നിവരുടെ ട്രിപ്പിള്‍ തായമ്പകയാണ്.
തുടര്‍ന്ന് സമാപന പരിപാടി ടി. ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മുന്‍ എം.എല്‍.എ ടി.വി.രാജഷ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കൃഷ്ണന്‍ നടുവിലത്ത് എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ചെറുതാഴം ചന്ദ്രന്‍, ടി.എം. ജയകൃഷ്ണന്‍, കെ. രഞ്ജിത് കുമാര്‍ എന്നിവരും പങ്കെടുത്തു.
