മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ ധര്‍മ്മസന്ദേശയാത്രക്ക് ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കും.

കണ്ണൂര്‍: മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്രക്ക് ഒക്ടോബര്‍ 8 ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സ്വീകരണപരിപാടി ഒരുക്കാന്‍ ഐ.എ.എസ് അക്കാദമിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണയോഗം തീരുമാനിച്ചു.

മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.

മാതാ അമൃതാനന്ദമയിമഠം സ്വാമി അമൃത കൃപാനന്ദ അധ്യക്ഷത വഹിച്ചു.

സ്വാമി വേദാമൃതാനന്ദ, സ്വാമി ആത്മചൈതന്യ എന്നിവര്‍ അനുഗ്രഹഭാഷണങ്ങള്‍ നടത്തി.

ബ്രഹ്മചൈതന്യ മട്ടന്നൂര്‍ സ്വാഗതവും അവധൂതാശ്രമം സ്വാമികള്‍ സാധുവിനോദ് നന്ദിയും പറഞ്ഞു.

കണ്ണൂര്‍ പത്മാക്ഷിയമ്മയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.

ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ് ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ നിരവധി സന്യാസി ശ്രേഷ്ഠരും ഭക്തജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

താലൂക്ക് തലത്തില്‍ പരിപാടി നടത്താനും തലശ്ശേരിയില്‍ വിളബര യാത്ര ഉള്‍പ്പെടയുള്ള പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

സ്വാമിചിദാനന്ദപുരി നയിക്കുന്ന ധര്‍മ്മസന്ദേശയാത്ര ഒക്ടോബര്‍ 6 ന് കുദ്രോളി ഗോകര്‍ണ്ണനാഥ ക്ഷേത്രത്തില്‍ നിന്ന് ദീപ പ്രയാണത്തോടെയാണ് ആരംഭിക്കുക.

7 ന് കാസര്‍ഗോഡും എട്ടിന് കണ്ണൂരിലുമാണ് യാത്ര നടക്കുക.സ്വാഗതസംഘം രൂപീകരിച്ചു.