കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം: കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം ഞെക്ലി പാക്കഞ്ഞിക്കാട്ടെ പഴനിലത്ത് വീട്ടില്‍ ഇന്ദിരയുടെ(63)പരാതിയിലാണ് കേസ്.

ഭര്‍ത്താവുമായി അകന്ന് പഴയങ്ങാടി ശാസ്ത്രയുടെ ഷെല്‍ട്ടര്‍ഹോമില്‍ കഴിഞ്ഞിരുന്ന ഇന്ദിര കോടതി ഉത്തരവ് പ്രകാരം പെടേനയിലെ

ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് സുകുമാരന്‍ അസഭ്യഭാഷയില്‍ ചീത്തവിളിക്കുകയും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.