വ്യാപാരോല്‍സവം @ 2025-പയ്യന്നൂരിനെ നമ്പര്‍ വണ്‍ ആക്കാന്‍ വിവിധ പദ്ധതികളുമായി ചേമ്പര്‍ഓഫ് കോമേഴ്സ്
പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വ്യാപാരോത്സവം സംഘടിപ്പിക്കും.

സമീപ പ്രദേശത്തെ ജനങ്ങളെ നഗരത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് വ്യാപാരോസവം ഡിസ്ക്കൗണ്ട് മേള എന്നിവ നടത്തുന്നതെന്ന് ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.യു.വിജയകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഫറഞ്ഞു.
അനുദിനം മന്ദീഭവിച്ച് കൊണ്ടിരിക്കുന്ന വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനും ഉപഭോക്താക്കള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുമാണ് വ്യാപാരോത്സവം @ 2025 എന്ന പദ്ധതി ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ വാര്‍ത്ത സമ്മേളനം വീഡിയോ
പയ്യന്നൂരിലെ 2000 ത്തില്‍ പരം വരുന്ന വ്യാപാരികളുടെ കരുത്തുറ്റ സംഘടനയായ പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ മുന്നോടിയായി
ആഗസ്ത് 15 മുതല്‍ ആരംഭിക്കുന്ന വ്യാപാരോത്സവം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന. സെ ക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.
കൂപ്പണ്‍ വിതരണം സംസ്ഥാന വൈസ. പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വ്വഹിക്കും. 
ആഗസ്ത് 13 ന് വൈകുന്നേരം 3.30 ന് ചേമ്പര്‍ ഹാളില്‍ വെച്ച് ഉദ്ഘാടന പരിപാടി നടക്കും.
കെ.യു.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പി.ബാഷിത് മുഖ്യാതിഥിയായിരിക്കും.
വി.നന്ദകുമാര്‍, രവി സുവര്‍ണ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ തരത്തിലുള്ള പരസ്യ പ്രചരണത്തോടെ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്.
ആഗസ്ത് 30 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന വ്യാപാരോത്സവത്തില്‍ വിവിധ പ്രോത്സാഹന സമ്മാനങ്ങളടക്കം നാല് ഇലക്ട്രിക് സ്കൂട്ടര്‍, സ്വര്‍ണ്ണ കോയിനുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ക്ക് പുറമെ ഡിസംബര്‍ 31-ന് ബംബര്‍ സമ്മാനമായി ആള്‍ട്ടോ കാറും സമ്മാനിക്കും.
ഓരോ ഉപഭോക്താവിനും സൗജന്യമായി കൂപ്പണ്‍ ലഭിക്കുന്നതാണ്.
ആഗസ്ത് 15 മുതല്‍ പയ്യന്നൂരിലെ മുഴുവന്‍ കടകമ്പോളങ്ങളും ഹോട്ടലുകളും രാത്രി 10 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി നഗരസഭ, പോലീസ്, ബസ് ഓണേഴ്സ്, തീയ്യേറ്റര്‍ ഉടമകള്‍, ട്രേ്ഡ് യൂണിയന് നേതാക്കന്മാരെയും കണ്ട് ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഇക്കാര്യത്തില്‍ പയ്യന്നൂരിലെ മുഴുന്‍ വ്യാപാരികളുടെയും നാട്ടുകാരുടെയും സര്‍വ്വവിധ സഹകണവും അഭ്യര്‍ത്ഥിക്കുന്നതായി വ്യാപാരി നേതാക്കള്‍ അറിയിച്ചു.
എന്‍.കെ.സുബൈര്‍, പി.രാജീവന്, എ.വി.ശശികുമാര്‍, രാജാസ് രാജീവന്, കെ.വി.ചന്ദ്രശേഖരന്, പി.പി.സുമിത്രന് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
