ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു.
പയ്യന്നൂര്‍: ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു.
പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടില്‍ സി.കെ.രാമകൃഷ്ണനാണ്(59)പിടിച്ചുപറിക്കരയായത്.
ചെറുകുന്ന് അന്നപൂര്‍ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ്. ഇന്നലത്തെ കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു രാമകൃഷ്ണന്‍.
എതിര്‍ക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പിടിച്ചുപറി സംഘം തള്ളിത്താഴെയിട്ടു.
വീഴ്ച്ചയില്‍ പരിക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂരരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
