തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ്‌സ്റ്റേഷന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്സുകളും പഴയ പോലീസ് സ്റ്റേഷനും വാട്ടര്‍ടാങ്കും ഉള്‍പ്പെടെയുള്ള പൊളിച്ചുനീക്കുന്നു.

ഇതിനായുള്ള പൊതുലേലം ഇന്നലെ രാവിലെ നടന്നു.

1988 ലാണ് 36 വര്‍ഷം മുമ്പ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും പോലീസ് സ്റ്റേഷന്‍ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്.

അന്നത്തെ ഐ.ജി കെ.വി.രാജഗോപാലന്‍ നായരായിരുന്നു ഉദ്ഘാടകന്‍.

1990 ലാണ് 16 ക്വാര്‍ട്ടേഴസുകളടങ്ങുന്ന ഫ്ളാറ്റ് സമുച്ചയം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തത്.

1988 ല്‍ നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്‍ 21 വര്‍ഷം കഴിഞ്ഞതോടെ ചോര്‍ച്ച അനുഭവപ്പെട്ടുതുടങ്ങിയതിനാല്‍ പഴയ സ്റ്റേഷന് മുന്നിലായി 2009 ലാണ് നിലവിലുള്ള പോലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചത്.

പഴയ കെട്ടിടങ്ങളും വാട്ടര്‍ ടാങ്കും പൊളിച്ചുനീക്കുന്നതോടെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പുതിയ കെട്ടിടങ്ങളും ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കുമെന്നാണ് വിവരം.