ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു.
തളിപ്പറമ്പ് :ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.

താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനനടത്തി.
തഹസില്‍ദാര്‍ പി.സജീവന്‍ ഉദ്ഘാടനം ചെയ്തു
പി.വി നാരയണന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
പ്രമീള രാജന്‍, നാഥന്‍ ജോയ്‌സ്, വിനീത് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.സുജാത സ്വാഗതവും പി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് താലൂക്ക് ഓഫീസ് പരിസരം ശുചികരിച്ചു.
സന്തോഷ് കാവില്‍, ആര്‍ച്ച അനില്‍, ഗോപാലന്‍ പട്ടുവം, ദിയ സജിത്ത് എന്നിവര്‍ നേതൃത്വംനല്‍കി
