തളിപ്പറമ്പ് തീപിടുത്തം-കെ.വി.കോംപ്ലക്സില്‍ ശുചീകരണം ആരംഭിച്ചു.
തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ലക്സില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചുമതല്‍ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം.
നശിച്ചുപോയ കടകളുടെ ഉടമസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ്എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നാണ് ശുചീകരണം നടത്തുന്നത്.
വിവിധ സ്ഥാപനങ്ങളില്‍ അവശേഷിച്ച സാധനങ്ങളാണ് ആദ്യം നീക്കം ചെയ്തത്. തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യും.
നഗരസഭാ കൗണ്‍സിലര്‍മാര്‍ പോലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ നൂറിലേറെ വ്യാപാരികളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇന്നലെ നഗരസഭാ സെക്രട്ടെറി ശുചീകരണം അനുവദിക്കാത്തിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തിലും സെക്രട്ടെറിയുെട ഓഫീസിലും വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം 4.55 നാണ് തീപിടുത്തം നടന്നത്. ഇത്രയും ദിവസമായി മാലിന്യങ്ങള്‍ ഇവിടെ കൂടിക്കിടക്കുകയായിരുന്നു.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമേ ശുചീകരണപ്രവൃത്തി അനുവദിക്കൂ എന്നായിരുന്നു നഗരസഭ സെക്രട്ടെറിയുടെ നിലപാട്.
