വി.ദാസന്‍ സ്മാരക അവാര്‍ഡിന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി
തളിപ്പറമ്പ്: ആന്തൂര്‍ രക്തസാക്ഷി വി.ദാസന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ദാസന്‍ സ്മാരക ട്രസ്റ്റ് വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡിന് ഇത്തവണ കണ്ണൂര്‍ ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന അംഗീകാരത്തിന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി.
ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അടിയുറച്ച് ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സദാ കര്‍മനിരതനായി നടത്തിയത് പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പുരസ്‌കാരത്തിന് അര്‍ഹനായത്.
ദിവസം മുഴുവനും പൊതുപ്രവര്‍ത്തന രംഗത്ത് കര്‍മനിരതനാകുന്ന മാര്‍ട്ടിന്‍ ജോര്‍ജ് പൊതുജനങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന നേതാവാണ്.
പുതുതലമുറയെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ആകര്‍ഷിക്കുവാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.
വി. ദാസന്‍ 30-ാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം നല്‍കുന്നതാണെന്ന് വി.ദാസന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ടി.രാജീവന്‍, ജനറല്‍ സെക്രട്ടറി സി.വി.വിജയന്‍, ട്രഷറര്‍ എ. മോഹനന്‍, ഡയറക്ടര്‍ പി.എം.പ്രേംകുമാര്‍ എന്നിവര്‍ അറിയിച്ചു.
