വായനക്കാര്‍ക്ക് സ്‌നേഹപൂര്‍വ്വം—നന്ദിയോടെ–
കണ്ണൂര്‍: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വായനക്കാര്‍ക്ക് ഹൃദ്യമായ പുതുവല്‍സരം നേരുന്നു. വാര്‍ത്താരംഗത്ത് വേഗതയുടെ സ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
സെക്കന്റുകള്‍ക്കിടയില്‍ നിരന്തരമല്‍സരമാണ് വാര്‍ത്താമേഖലകളില്‍ നടക്കുന്നത്.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഇതിനിടയിലും ഒരിടം വായനക്കാര്‍ നല്‍കിയതിലുള്ള നന്ദി വാക്കുകളില്‍ ഒതുക്കാന്‍ പറ്റില്ല.
ഒരു പുതിയ വാര്‍ത്താ സംസ്‌ക്കാരമാണ് ഞങ്ങളുടെ ലക്ഷ്യം.
നൂറുശതമാനവും ഉറപ്പുവരുത്തി, ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ ഞങ്ങള്‍ എല്ലാ വാര്‍ത്തകളും നല്‍കാറുള്ളൂ.
ഇതിന്റെ തെളിവാണ് ഞങ്ങളുടെ പതിനായിരത്തിലേറെ വരുന്ന വാര്‍ത്താ വായനക്കാര്‍ എന്ന് പറയാന്‍ ഏറെ സന്തോഷമുണ്ട്.
തളര്‍ത്താന്‍ ശ്രമിച്ചവരെ തകര്‍ത്തെറിയാന്‍ ഞങ്ങളെ സഹായിച്ചത് നിങ്ങളുടെ പിന്തുണയാണ്.
കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ഉന്നതരായ മറ്റ് ഉദ്യോഗസ്ഥ മേധാവികള്‍, പൊതു-സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരൊടെല്ലാം നന്ദി പറയുന്നു.
അതോടൊപ്പം പരസ്യങ്ങള്‍ തന്ന് സഹായിക്കുന്ന ഇന്ത്യയിലേയും വിദേശങ്ങളിലേയും വിവിധ സ്ഥാപനങ്ങള്‍, ഞങ്ങള്‍ക്ക് നിയമോപദേശം നല്‍കുന്ന സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും പ്രമുഖ അഭിഭാഷകര്‍ എന്നിവരെയെല്ലാം സ്മരിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ ചിലരുടെ പേരെടുത്ത് നന്ദി പറയാതിരിക്കാന്‍ പറ്റില്ല, തളിപ്പറമ്പിലെ ആദ്യകാല പത്രപ്രവര്‍ത്തകരിലൊരാളും ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലും ഒട്ടേറെ സ്ഥാപനങ്ങളുടെ ചുമതല വഹിച്ച് വരുന്നതും സാമ്പത്തിക-വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഉള്ളു തുറന്ന് സംസാരിക്കുകയും-പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൊയ്തു പരിയാരം, തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍, കേരളാ ഓണ്‍ലൈന്‍ന്യൂസ് ഉടമ കെ.ബിജ്‌നു, മാധ്യമപ്രവര്‍ത്തനും ഫോട്ടോഗ്രാഫറുമായ കെ.രഞ്ജിത്ത്, പരിയാരം പ്രസ്‌ക്ലബ്ബ് ഭാരവാഹികളായ ടി.വി.പത്മനാഭന്‍ മാസ്റ്റര്‍, ജയരാജ് മാതമംഗലം, പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍, ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍നായര്‍ എന്നിവരോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്.
സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് രാജ്യനന്‍മക്ക്/ സമൂഹത്തിന് വേണ്ടി ആരുടേയും മുഖം നോക്കാതെ തെറ്റിനെ തെറ്റായി കണ്ടു കൊണ്ട് ശരിയുടെ ഭാഗത്ത് നിന്ന് തുറന്നെഴുതാനും ചൂണ്ടി കാണിക്കുവാനും ഇനിയും ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും.
ദിവസവും പതിനായിരത്തിലേറെ പേര്‍ വായിക്കുന്ന കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ വളര്‍ച്ചക്ക് വേണ്ടി നിങ്ങള്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ പുതുവര്‍ഷത്തിലും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണ്.