കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍.

പശ്ചിമ ബംഗാള്‍ മുര്ഷിതാബാദിലെ ബന്ദുനാത് മണ്ഡലിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 6.05 ന് പിടികൂടിയത്.
കാക്കാത്തോട് ബസ്റ്റാന്റില്‍ ഭാരത് റെസിഡന്‍സിക്ക് സമീപം സഞ്ചിയുമായി കാണപ്പെട്ട ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് 203 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്, സീനിയര്‍ സി.പി.ഒ വിജേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
