കിഡ്‌നി മാഫിയയുടെ വലയില്‍ കുടുങ്ങി-രണ്ട് ലക്ഷം നഷ്ടപ്പെട്ടു-സംഭവം ധര്‍മ്മശാലയില്‍

തളിപ്പറമ്പ്: വൃക്കദാദാവിനെ കണ്ടെത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആറളം കീഴ്പ്പള്ളി വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫല്‍ എന്ന സത്താറിന്റെ(50)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

പറശിനിക്കടവ് കുഴിച്ചാല്‍ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കൃഷ്ണംവീട്ടില്‍ കെ.സുപ്രഭയുടെ(50)പരാതിയാണ് കേസ്.

വൃക്ക രോഗിയായ സുപ്രഭക്ക് കിഡ്‌നി മാറ്റിവെക്കാനായി ദാദാക്കളെ എത്തിച്ചുതരാമെന്ന് പറഞ്ഞാണ് നാല് തവണകളായി 50,000 രൂപ വീതം വാങ്ങിയത്.

30 ലക്ഷം രൂപയാണ് ചെലവ് പറഞ്ഞിരുന്നത്.

2025 മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയത്.

എന്നാല്‍ ദാദാക്കളെ നല്‍കാതെയും പണം തിരികെ കൊടുക്കാതെയും ചതി ചെയ്തതായാണ് പരാതി.

ഇയാള്‍ക്കെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.