പ്രണയ ബന്ധത്തില്‍ പുരോഗതി, ജോലിയില്‍ ഉയര്‍ച്ച, കുടംബത്തില്‍ സന്തോഷം- ഇന്നത്തെ നക്ഷത്ര ഫലം 29-12-2025
മേടം (അശ്വതി, ഭരണി, കാര്‍ത്തിക )

സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് നിയന്ത്രിച്ചാല്‍ നേട്ടം കൈവരും. ജോലിയില്‍ ഉയര്‍ച്ച നേടും. കുടുംബത്തില്‍ പരസ്പര സഹകരണം വര്‍ധിക്കും. എല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം തോന്നും.
ഇടവം (കാര്‍ത്തിക, രോഹിണി, മകയിരം)
ധനകാര്യത്തില്‍ സ്ഥിരത അനുഭവപ്പെടും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബ ബന്ധങ്ങള്‍ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും. ഉല്ലാസ യാത്രകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം (മകയിരം, തിരുവാതിര, പുണര്‍തം)
സാമ്പത്തിക തീരുമാനങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാ കും. ഇന്ന് അലസത തോന്നാന്‍ സാധ്യതയുണ്ട്.
കര്‍ക്കടകം (പുണര്‍തം, പൂയം, ആയില്യം)
വരുമാനവുമായി ബന്ധപ്പെട്ട പുരോഗതി കാണാം. മേലുദ്യോഗസ്ഥര്‍ക്ക് പ്രീതി സമ്പാദിക്കും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. ആരോഗ്യം മെച്ചപ്പെടും. പരീക്ഷയില്‍ മികച്ച വിജയം നേടും. പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ശ്രീരാമനെ പോലെ വനവാസം- ലഗ്നം മാറിയാല്‍ ദിശ തന്നെ മാറും
ചിങ്ങം (മകം, പൂരം, ഉത്രം )
സാമ്പത്തികമായി ആത്മവിശ്വാസം വര്‍ധിക്കും. സ്ഥാനക്കയറ്റം നേടാന്‍ ഇടയുണ്ട്. കുടുംബത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും.
കന്നി (ഉത്രം, അത്തം, ചിത്തിര)
ധനകാര്യത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ ശ്ര ദ്ധിക്കണം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബകാര്യങ്ങളില്‍ ക്ഷമ ആവശ്യമാ ണ്. അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
തുലാം (ചിത്തിര, ചോതി, വിശാഖം )
സാമ്പത്തിക ഇടപാടുകള്‍ ലാഭകരമാകും.ജോലി യില്‍ ഉയര്‍ച്ച നേടും. കുടുംബത്തില്‍ സന്തുലിതമായ സമീപനം സഹായകരമാകും. ബന്ധങ്ങളില്‍ പരസ്പര സ്‌നേഹം കൂടും. ആരോഗ്യ പ്രശ്‌നങ്ങളില്ല.
വൃശ്ചികം (വിശാഖം , അനിഴം, തൃക്കേട്ട)
പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ ലഭിക്കും. പ്രണയബന്ധങ്ങള്‍ പുരോഗമിക്കും. എല്ലാ കാര്യ ങ്ങള്‍ക്കും ഉത്സാഹം തോന്നും.അപ്രതീക്ഷിത ചെലവുകള്‍, പണ കാര്യത്തില്‍ ശ്രദ്ധ വേണം
ധനു (മൂലം, പൂരാടം, ഉത്രാടം )
വരുമാനത്തില്‍ ക്രമേണ പുരോഗതി കാണാം. പുതിയ ജോലിയില്‍ പ്രവേശിക്കും. കുടുംബത്തില്‍ ഉല്ലാസകരമായ അന്തരീക്ഷം ഉണ്ടാകും. ആരോ ഗ്യം മെച്ചപ്പെടും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം )
സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റം സാധിക്കും. മേലുദ്യോഗസ്ഥര്‍ക്ക് പ്രീതി സമ്പാദിക്കും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ഇന്ന് അലസത തോന്നാന്‍ സാധ്യതയുണ്ട്.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി )
കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ധനലാഭം പ്രതീക്ഷിക്കാം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. ആരോഗ്യം മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി , ഉത്രട്ടാതി, രേവതി)
ധനകാര്യത്തില്‍ സംതൃപ്തി അനുഭവപ്പെടും. ജോലിയില്‍ ഉയര്‍ച്ച നേടും. കുടുംബ ബന്ധങ്ങളില്‍ കരുണയും സഹാനുഭൂതിയും വര്‍ധിക്കും. പ്രണയ ബന്ധങ്ങളില്‍ മാനസിക പിന്തുണ ലഭിക്കും.
