നിരുത്തരവാദപരം, സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കി; ബാലനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

എ.കെ.ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയായിരുന്നു എം.വി.ഗോവിന്ദന്‍ ബാലനെ തള്ളിയത്.

എ.കെ.ബാലന്‍ സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കുകയായിരുന്നു.

പാര്‍ട്ടി അതിനെ തള്ളിക്കളയുന്നു.

അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാതിരുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു