തളിപ്പറമ്പ്: കുറ്റ്യേരിയില്‍ സംഘര്‍ഷത്തിന് സി.പി.എം ശ്രമം.
ഇന്ന് പുലര്‍ച്ചെ 12.05 ന് ബൈക്കിലെത്തിയ സംഘമാണ് കുറ്റ്യേരിയിലെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തത്.
നമ്മുടെചിഹ്നം താമര എന്നെഴുതി താമര ചിഹ്നം വരച്ച മതിലാണ് തകര്‍ക്കപ്പെട്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഇതേപ്പറ്റി സ്ഥലത്ത് സി.പി.എം അക്രമം നടത്തിയിരുന്നു.
ശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ബി ജെ പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനേയും ഭാര്യയേയും അക്രമിസംഘം കല്ലെറിഞ്ഞു.
ഭാഗ്യം കൊണ്ട് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വിവരമറിഞ്ഞ ഉടന്‍തന്നെ ബി.ജെ.പി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമന്‍, എസ്.സി.മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.ഷിബു എന്നിവര്‍ സംഭവസ്ഥലത്തെത്തി.
നിരന്തരം ആക്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ സി പി എം തയ്യാറല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ബിജെപി കുറ്റ്യേരി ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.