വളപട്ടണം പൊലിസ് സ്റ്റേഷനിലെ വാഹനം തകര്‍ത്തതിന് നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ത്തു.
നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂര്‍വേദ ആശുപത്രിക്ക് സമീപത്തെ എം.പരമശിവത്തിനെ(30)വളപട്ടണം ഇന്‍സ്പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
22 ന് രാത്രി 8.10 മണിക്കാണ് സംഭവം.
കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതിപോലീസ് സ്റ്റേഷന് മുറ്റത്ത് നിര്‍ത്തിയിട്ട കെ എല്‍.01.ബി.ഡബ്ല്യു.5945 നമ്പര്‍ വാഹനത്തിന്റെ പിറക് വശത്തെ സൈഡ് ഗ്ലാസ് തലകൊണ്ട് അടിച്ചു പൊട്ടിച്ച് 2000 രൂപയുടെ നാശനഷ്ടം വരുത്തിയത്.
പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പോലീസ് സംഘത്തില്‍ ഉദ്യോഗസ്ഥരായ സുജിത്, ഭാസ്കരന്, ഷാജി, പ്രജിത്ത്, ജിജേഷ്, വിജേഷ് ഡ്രൈവര്‍മാരായ ജോര്‍ജ്്, സുമിത്ത് എന്നിവരും ഉണ്ടായിരുന്നു
