Skip to content
തളിപ്പറമ്പ്: ബേക്കേഴ്സ് അസോസിയേഷന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി-26 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
കപ്പാലത്തെ വ്യാപാരഭവനില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധന, കണ്ണ്പരിശോധന , കംപ്ലീറ്റ് ബ്ലഡ് കൗണ്ട്(സി.ബി.സി), ഡബ്യു.ഐ.ഡി.എ.എല്‍ പരിശോധന, ഹെപ്പറ്റൈറ്റിസ് എ വൈറസ്(എച്ച്.എ.വി)എന്നീ പരിശോധനകളും നടക്കും.
പരിശോധനക്ക് വരുന്നവര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്-വസീതലി-9037735596, ഇസ്മായില്‍-9847425500, നിസാര്‍-9745294879, ഇബ്രാഹിംകുട്ടി-9895249473 നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണം.