മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം.

ആദ്യമായാണ്  ഒരു മാധ്യമപ്രവര്‍ത്തകന്‍
ആസൂത്രണസമിതി  അംഗമാവുന്നത്.

തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍ തളിപ്പറമ്പ് നഗരസഭ ആസൂത്രണസമിതി അംഗം.

പതിനഞ്ചാം പഞ്ചവല്‍സര പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിലെ നിര്‍ദ്ദേശപ്രകാരമാണ് പുന:സംഘടന.

തളിപ്പറമ്പ് നഗരസഭയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മാധ്യമപ്രവര്‍ത്തകനെ ആസൂത്രണസമിതി അംഗമായി നിശ്ചയിക്കുന്നത്.

തളിപ്പറമ്പ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ജനകീയ വികസനസമിതിയുടെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന നിരവധി വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ എം.കെ.മനോഹരന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിട്ടാണ് ആസുത്രണസമിതി അംഗത്വം പരിഗണിക്കപ്പെടുന്നത്.

ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറാണ് ആസൂത്രണസമിതി ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്താണ് വൈസ് ചെയര്‍മാന്‍.

എം.അബ്ദുള്‍ സത്താര്‍-ഉപാധ്യക്ഷന്‍,

സെക്രട്ടെറി കെ.പി.സുബൈര്‍-കണ്‍വീനര്‍ ആന്റ് പ്ലാന്‍ കോ-ഓഡിനേറ്റര്‍, സി.പി.ലത-അസി.പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മുഹമ്മദ് ബഷീര്‍, പി.പി.വല്‍സല,  പുല്ലായിക്കൊടി ചന്ദ്രന്‍, പി.റജില, പി.സി.നസീര്‍ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളായി

കൗണ്‍സിലര്‍മാരായ കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, അശോക് കുമാര്‍ അഞ്ചാമര, രജനി രമാനന്ദ്, സി.വി.സോമനാഥന്‍, വ്യാപാരി നോതാവ് കെ.എസ്.റിയാസ്, കെ.വി.മനോഹരന്‍, കെ.മിന്‍ഹാജ് എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. നാളെ ചേരുന്ന നഗരസഭ കൗണ്‍സില്‍യോഗം ഇത് അംഗീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.