സുക്കോളച്ചന്റെ ലളിതജീവിതം മാതൃകയാക്കുകയെന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥന-ബിഷപ്പ് ഡോ.വടക്കുംതല.
Report– കരിമ്പം.കെ.പി.രാജീവന്‍
ഫോട്ടോകള്‍-കെ.വി.ദാമോദരന്‍, നരിക്കോട്.
ഈശോസഭക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലെന്നാണ് ഫാ.സുക്കോളെന്ന് ഈശോസഭ പ്രൊവിന്‍ഷ്യാള്‍ ഫാ.ഇ.പി.മാത്യു എസ്.ജെ.
പരിയാരം: ജീവിതത്തിന്റെ ലാളിത്യം എന്താണെന്ന് പൊതുസമൂഹത്തിന് കണിച്ചുകൊടുത്ത സുക്കോളച്ചന്റെ പ്രസക്തി ഇന്നത്തെ ആധുനികകാലത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല.

മലബാറിന്റെ മഹാമിഷണറിയായ അറിയപ്പെടുന്ന പരിയാരം മരിയപുരം ഇടവക വികാരിയായിരുന്ന ഫാ.എല്‍.എം.സുക്കോളിന്റെ എട്ടാം ചരമവാര്‍ഷികദിനത്തില്‍ സാഘോഷമായ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ഇത്രയും സമര്‍പ്പിതമായ ജീവിതം നയിച്ച സുക്കോളച്ചന്റെ ജീവിതലാളിത്യം മാതൃകയാക്കുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നും ബിഷപ്പ് വടക്കുംതല പറഞ്ഞു.
ഈശോസഭ പ്രൊവിന്‍ഷ്യാല്‍ ഫാ.ഇ.പി.മാത്യു എസ്.ജെ വചനസന്ദേശം നല്‍കി.
ഈശോസഭക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലെന്നാണ് ഫാ.സുക്കോളെന്ന് അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂര്‍ രൂപതാ വികാരി ജനറാള്‍ ഫാ.ക്ലാരന്‍സ് പാലിയത്ത്, ഫാ.ബെന്നി മണപ്പാട്ട്, ഫാ. ജോസ് വി.സി, തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാര്‍ട്ടിന്‍ രായപ്പന്‍, രൂപതാ ചാന്‍സലര്‍ ഫാ. റോയി നെടുന്താനം, ഫാ.ജോസ് തണ്ണിക്കോട്ടില്‍, മരിയപുരം ഇടവക വികാരി ഫാ.ഷാജു ആന്റണി എന്നിവര്‍ അനുസ്മരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കേണ്ടതിനാല്‍ സംഘാടകര്‍ പരിപാടിയിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും നൂറുകണക്കിനാളുകള്‍ ഫാ.സുക്കോളിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനക്കായി എത്തിച്ചേര്‍ന്നിരുന്നു.
