ലഹരിക്കെതിരെ കായികലഹരിയുമായി എക്‌സൈസ്.

തളിപ്പറമ്പ്: ലഹരിക്കെതിരെ കായികലഹരിയുമായി എക്‌സൈസ്.

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ് പ്രിമിയര്‍ലീഗ് സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 10 ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലാണ് പരിപാടി നടക്കുന്നത്.

രാവിലെ പത്തിന് ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടെറി ഡോ.ബാബു പണ്ണേരി ഉദ്ഘാടനം ചെയ്യും.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.

വിമുക്തി മാനേജര്‍ അരുണ്‍ ദാമോദരന്‍, എന്‍ഫോഴ്‌സമെന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

അസി.എക്‌സൈസ് കമ്മീഷണര്‍ കെ.സന്തോഷ്‌കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

അഷറഫ് മലപ്പട്ടം സ്വാഗതം പറയും.

ക്രിക്കറ്റ് മല്‍സരം ലോഗോ പ്രകാശനം ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍സി.പി.എം കൗണ്‍സിലര്‍ ടി.ബാലകൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു.

എം.കെ.മനോഹരന്‍, കെ.രാജേഷ്, പി.പി.മനോഹരന്‍, ഹാരിസ്, അഷറഫ് മലപ്പട്ടം, ആര്‍.പി.വിനീത്
എന്നിവര്‍ പങ്കെടുത്തു.