തളിപ്പറമ്പ്: സര് സയ്യിദ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ
പ്രൊഫ.സി.പി.ഹഫ്സത്ത് ടീച്ചറുടെ അനുസ്മരണം നാളെ (05/02/2026, വ്യാഴാഴ്ച്ച) വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കും.
കോളേജിലെ അധ്യാപകരും പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന അനുസ്മരണ പരിപാടിയില്‍ കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍,
മുന്‍ പ്രിന്‍സിപ്പല്‍മാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തികള്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതിക്ക് വേണ്ടി അഡ്വ.കെ.വി.അബ്ദുല്‍ റസാഖ് അറിയിച്ചു. ഫോണ്‍: 9847193274.