കെ.പി.വിനയന്‍ ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല ഏറ്റെടുത്തു.

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രം ഉള്‍പ്പെടുന്ന ടി.ടി.കെ ദേവസ്വം ഗ്രൂപ്പ് ക്ഷേത്രങ്ങളുടെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറായി കെ.പി.വിനയന്‍ ചുമതല ഏറ്റെടുത്തു.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അദ്ദേഹം.

പരിയാരം അതിയടം  സ്വദേശിയാണ്.

ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.കെ.ബൈജു,

വെരിഫിക്കേഷന്‍ ഓഫീസര്‍ ടി.സുരേഷ്‌കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.